Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donald Trump India

യു​എ​സ് താ​രി​ഫ് ഭീ​ഷ​ണി; ന​രേ​ന്ദ്ര മോ​ദി ട്രം​പു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: താ​രി​ഫ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര-​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ​ക്ക് പു​റ​മെ, പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ച​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്സ് പോ​സ്റ്റി​ൽ കു​റി​ച്ചു.

റ​ഷ്യ​യി​ൽ നി​ന്നും എ​ണ്ണ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യ്ക്ക് മേ​ൽ അ​ധി​ക താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​നു​കൂ​ല സൂ​ച​ന​യാ​ണ് ഈ ​ച​ർ​ച്ച​യെ വി​ല​യി​രു​ത്തു​ന്ന​ത്.

Latest News

Corehub Up